Thursday 22 March 2012

തിരികെയാത്രകള്‍

മഴയായ്‌ പെയ്തത്
പിണങ്ങിക്കലങ്ങി
കടലില്‍ ചാടിയ പുഴ.

മരമായ്‌ മുളച്ചത്
പൊട്ടിത്തെറിച്ച്
മണ്ണിനെ പ്രേമിച്ച വിത്ത്.

മഴതോര്‍ന്നിട്ടും
പെയ്യുന്ന മരച്ചുവട്ടില്‍
ഒരു പുഴ വെറുതെ
പിണങ്ങാന്‍ തുടങ്ങുന്നു.

മരക്കൊമ്പിലൊരു വിത്ത്
കടക്കണ്ണില്‍ മണ്ണിനെ കാണുന്നു.

കടല്‍ത്തീരത്ത്
നീയും ഞാനും
കൈകൊര്‍ത്തിരിക്കുന്നു.

6 comments:

  1. നന്നായി സുഹൃത്തേ ഈ അക്ഷരക്കൂട്ടങ്ങള്‍ ..
    അനുവദിക്കും എന്ന പ്രതീക്ഷയില്‍ ഇത് മലയാളം ബ്ലോഗേഴ്സ് ഗ്രൂപ്പില്‍ ഷെയര്‍ ചെയ്യുന്നു ..
    നന്ദി

    ReplyDelete
    Replies
    1. സുഹൃത്തേ,വളരെ സന്തോഷം...നന്ദി.

      Delete
  2. നല്ല വരികള്‍... വായിക്കാനും രസമുണ്ട്..
    എഴുത്ത് തുടരുക...

    ReplyDelete
  3. വളരെ മനോഹരമായ കവിത.

    ലിങ്ക് തന്ന ഖാദുവിനു നന്ദി

    ReplyDelete
  4. സതീശന്‍ വഴി എത്തി ..കവിത മനസ്സിനെ രമിപ്പിക്കും എന്നായാല്‍ വിജയിച്ചു എന്ന് പറയാമല്ലോ ,,തീര്‍ച്ചയായും ഈ കവിത വിജയിച്ചിരിക്കുന്നു ..വേര്‍ഡ്‌ വേരിഫികേശന്‍ നിറുത്താന്‍ പ്ലാന്‍ ഇല്ലെങ്കില്‍ ടാറ്റ ബൈ ബൈ

    ReplyDelete
  5. ജീവിതാവസ്ഥകളുടെ പുഴയൊഴുകും വഴി
    പ്രവചനവും പ്രതീക്ഷയും.നന്നായിരിക്കുന്നു.

    ReplyDelete