Thursday, 16 February 2012

ലെസ്ബിയന്‍

ഇരുട്ടും ഞാനും
പെണ്ണുങ്ങളാണെങ്കിലും
അവളോടെനിക്ക്
കാമമാണ്.

അതുകൊണ്ടാണ്
തെരുവുവിളക്കെ,
കപടതയുടെ
കൊക്കിന്‍ കാലില്‍
എന്‍റെ മുറിയുടെ
ജാലകത്തോളം
എത്തിനില്‍ക്കുന്ന
നിന്‍റെ മഞ്ഞിച്ച
ആഭാസക്കണ്ണ്‍ ഞാന്‍
എറിഞ്ഞു പൊട്ടിച്ചത്.

2 comments:

  1. എല്ലാവിധ ഭാവുഗങ്ങളും നേരുന്നു...

    ReplyDelete