മഴയായ് പെയ്തത്
പിണങ്ങിക്കലങ്ങി
കടലില്‍ ചാടിയ പുഴ.
മരമായ് മുളച്ചത്
പൊട്ടിത്തെറിച്ച്
മണ്ണിനെ പ്രേമിച്ച വിത്ത്.
മഴതോര്‍ന്നിട്ടും
പെയ്യുന്ന മരച്ചുവട്ടില്‍
ഒരു പുഴ വെറുതെ
പിണങ്ങാന്‍ തുടങ്ങുന്നു.
മരക്കൊമ്പിലൊരു വിത്ത്
കടക്കണ്ണില്‍ മണ്ണിനെ കാണുന്നു.
കടല്‍ത്തീരത്ത്
നീയും ഞാനും
കൈകൊര്‍ത്തിരിക്കുന്നു.
പിണങ്ങിക്കലങ്ങി
കടലില്‍ ചാടിയ പുഴ.
മരമായ് മുളച്ചത്
പൊട്ടിത്തെറിച്ച്
മണ്ണിനെ പ്രേമിച്ച വിത്ത്.
മഴതോര്‍ന്നിട്ടും
പെയ്യുന്ന മരച്ചുവട്ടില്‍
ഒരു പുഴ വെറുതെ
പിണങ്ങാന്‍ തുടങ്ങുന്നു.
മരക്കൊമ്പിലൊരു വിത്ത്
കടക്കണ്ണില്‍ മണ്ണിനെ കാണുന്നു.
കടല്‍ത്തീരത്ത്
നീയും ഞാനും
കൈകൊര്‍ത്തിരിക്കുന്നു.